ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഒഴിവിലേക്കായി അപേക്ഷിക്കാൻ വ്യാജ ലിങ്ക് വഴിയുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽ പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. https://mahadjobs.com/job/indian-embassy-qatar എന്ന വ്യാജ ലിങ്ക് വഴിയാണ് തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ഇത്തരം അറിയിപ്പുകൾ പ്രചരിക്കുന്നതെന്നും സൈബർ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും എംബസി സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.
ഈയൊരു ലിങ്ക് വഴി ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും വ്യാജ-സ്പാം ലിങ്കുകൾ കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.തട്ടിപ്പ് സംഘം അപേക്ഷകരിൽ നിന്നും പണം ആവശ്യപ്പെട്ടേക്കാമെന്നും വ്യാജ പരസ്യങ്ങളിൽ വിശ്വസിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും എംബസി നിർദേശിച്ചു.എംബസിയിൽ നിന്നുള്ള അറിയിപ്പുകൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കുക.
https://www.indianembassyqatar.gov.in/.