മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടി20 ടീമില്‍ ഇടംപിടിച്ചു.
ശ്രേയങ്ക പാട്ടീല്‍, സയ്ക ഇഷാഖ് എന്നിവര്‍ നടാടെ ഏകദിന ടീമില്‍ ഇടം കണ്ടെത്തി. ഇരുവരും നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ താരങ്ങളാണ്. ഓസ്ട്രേലിയക്കെതിരെ രണ്ട് ഫോര്‍മാറ്റിലും ഇരുവരും ഇടംപിടിച്ചു. അണ്ടര്‍ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന ടിറ്റസ് സാധുവും ഇരു ഫോര്‍മാറ്റിലുമുള്ള ടീമില്‍ ഇടംപിടിച്ച മറ്റൊരു പുതുമുഖമാണ്.
ഓസീസിനെതിരായ ഏക ടെസ്റ്റ് പോരില്‍ വിജയം സ്വന്തമാക്കി ചരിത്രമെഴുതിയാണ് ഇന്ത്യന്‍ വനിതകള്‍ പരിമിത പോരിനൊരുങ്ങുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്ട്രേലിയയെ ടെസ്റ്റില്‍ വീഴ്ത്തിയത്.
ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സയ്ക് ഇഷാഖ്, രേണുക സിങ്, ടിറ്റസ് സാധു, പൂജ വസ്ത്രാകര്‍, സ്നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍.
ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സയ്ക് ഇഷാഖ്, രേണുക സിങ്, ടിറ്റസ് സാധു, പൂജ വസ്ത്രാകര്‍, കനിക അഹുജ, മിന്നു മണി.