റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. നാലാം ദിനം 192 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. 99 റണ്‍സിനിടെ ഇരുവരും പുറത്തായതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി. പിന്നീട് ഇന്ത്യ 120-5 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. 3 വിക്കറ്റ് നേടിയ ശുഐബ് ബഷീറാണ് ഇന്ത്യന്‍ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. തുര്‍ന്നാണ് ശുബ്മാന് ഗില്ലും ദ്രുവ് ജുറെലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗില്‍ 52ഉം ജുറല്‍ 39 റണ്‍സും എടുത്തു. നേരത്തെ രോഹിത്തും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയ ദ്രുവ് ജുറലാണ് കളിയിലെ താരം. അഞ്ചാം ടെസ്റ്റ് മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയില്‍ നടക്കും.