ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുസാലെ, അഖില്‍ ഷിയോറന് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം ‘വെടിവെച്ചിട്ടത്’.
ലോകറെക്കോഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി മെഡല്‍ നേടി. ഇതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആകെ 15 മെഡല്‍ ആയി.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2006 ദോഹ ഗെയിംസിലെ 14 മെഡല്‍ നേട്ടമാണ് മറികടന്നത്.