പോര്‍ട് ഓഫ് സ്പെയിന്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 438 റണ്‍സിനു ഇന്ത്യയെ പുറത്താക്കിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ വിന്‍ഡീസിനു ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ 209 റണ്‍സ് കൂടി വേണം.
ഓപ്പണറും ക്യാപ്റ്റനുമായ ക്രെയ്ഗ് ബ്രാത്വെയ്റ്റ് അര്‍ധ സെഞ്ച്വറി നേടി. 75 റണ്‍സെടുത്ത താരത്തിനെ അശ്വിന് ക്ലീന്‍ ബൗള്‍ഡാക്കി. സഹ ഓപ്പണര്‍ ടാഗ്നരെയ്ന് ചന്ദര്‍പോള്‍ (33), കിര്‍ക് മക്കെന്‍സി (32) എന്നിവരും മികച്ച പിന്തുണ ക്യാപ്റ്റനു നല്‍കിയെങ്കിലും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല. ജെറമി ബ്ലാക്ക്വുഡ് (20), ജോഷ്വ ഡാ സില്‍വ (10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കളി നിര്‍ത്തുമ്പോള്‍ 37 റണ്‍സുമായി അലിക്ക് അതനാസെയും 11 റണ്‍സുമായി ജാസന്‍ ഹോള്‍ഡറുമാണ് ക്രീസില്‍.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. അരങ്ങേറ്റ മത്സരം കളിച്ച മുകേഷ് കുമാര്‍ കിര്‍ക് മക്കെന്‍സിയെ മടക്കിയാണ് ആദ്യ രാജ്യാന്തര വിക്കറ്റ് നേടിയത്. നേരത്തെ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, രവിചന്ദ്രന്‍ അശ്വിന് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.