ഗുവാഹത്തി : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഓസീസ്.
ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ സ്കോര്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങ് നിര മിന്നും ഫോമില്‍.
ഓസ്ട്രേലിയക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ട്രാവിസ് ഹെഡ്ഡ് ഓസീസ് നിരയിലേക്ക് തിരിച്ചെത്തും. ബാറ്റിങ് നിര ഫോമിലാണെങ്കിലും ബൗളിങ് നിരയ്ക്ക വേണ്ടത്ര ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്തതാണ് അവരെ കുഴയ്ക്കുന്നത്.
നായകനെന്ന നിലയില്‍ ആദ്യ കിരീട നേട്ടമെന്ന അപൂര്‍വ അവസരത്തിനു മുന്നിലാണ് സൂര്യകുമാര്‍ യാദവ്. ഫിനിഷറെന്ന നിലയില്‍ റിങ്കു സിങ് വെട്ടിത്തിളങ്ങുന്നതു ടി20 ലോകകപ്പ് അടുത്തു നടക്കാനിരിക്കെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.