ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ ടുഡേ -സീ വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിസൾട്ട് പുറത്ത്. ഇന്ത്യ ടുഡെ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന സർവെയാണിത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ, പ്രധാനമന്ത്രി മോദിക്കും എൻഡിഎക്കും സീറ്റുകൾ കൂടുമെന്നാണ് സാർ. എന്നാൽ പ്രതിപക്ഷ കക്ഷികളുടെ സീറ്റ്നില 233 ആയി കുറയുകയും ചെയ്യും. എൻഡിഎ സഖ്യം ആറ് സീറ്റുകൾ വർദ്ധിപ്പിച്ച് അവരുടെ സീറ്റ്നില 299 ആക്കും.
അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് ജനം നൽകിയ ഉത്തരവും രസകരമായിരുന്നു. 49 ശതമാനം പേരും നരേന്ദ്ര മോദിയുടെ പേരുതന്നെയാണ് പറഞ്ഞത്. 22.4 ശതമാനം പേർ രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി എന്ന് അഭിപ്രായപ്പെട്ടു. മോദിയുടെ വോട്ടിംഗ് നിലയിൽ ആറ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. എന്നാൽ രാഹുലിനാകട്ടെ ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ എട്ട് പോയിന്റ് കൂടുതലാണ്. ജൂലായ് 15 മുതൽ ഓഗസ്റ്റ് 10 വരെയാണ് ഈ സർവെ നടത്തിയത്. ആകെ 543 മണ്ഡലങ്ങളിലെ 40591 പേരുമായി അഭിമുഖം നടത്തി. സി വോട്ടറിന്റെ പ്രതിവാര സ്ഥിര ട്രാക്കറിലൂടെ 95872 പേരെയും അഭിമുഖം ചെയ്തു.
47 സീറ്റുകൾ വർദ്ധിപ്പിച്ച് 99 സീറ്റുകളിൽ വിജയിച്ചുകയറിയ കോൺഗ്രസിന് ഇത്തവണ സഭയിൽ 10 വർഷത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ ലഭിച്ചിരുന്നു. ബിജെപിയുടെ വോട്ടിംഗ് ശതമാനം 37.7ൽ നിന്ന് 36.56 ശതമാനമായി കുറയുമെന്നും എൻഡിഎയ്ക്ക് ആകെ 43.7 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു. ഇപ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കിൽ കോൺഗ്രസിന് സർവെ 106 സീറ്റുകൾ നൽകുന്നു. അവരുടെ വോട്ട് ശതമാനം 25.4 ആയി വർദ്ധിപ്പിക്കുകയും ചെയ്യും.