ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി-20 യിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിംഗിന് അയച്ചു. ഐപിഎൽ വെടിക്കെട്ടിലൂടെ ശ്രദ്ധേയനായ റിങ്കു സിംഗും യുവ പേസർ പ്രസിദ്ധ് കൃഷ്ണയും ട്വന്റി-20 യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിൽ ഇടം നേടി. സഞ്ജുവാണ് വിക്കറ്റ് കീപ്പർ. നീണ്ട 11 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം തിരിച്ചെത്തുന്ന പേസ് ബൗളർ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ട്വന്റി-20 യിൽ ആദ്യമായാണ് ബുംറ നായക വേഷം അണിയുന്നത്. മുൻനിര താരങ്ങളുടെ അഭാവത്തിൽ ഐപിഎല്ലിൽ തി ളങ്ങിയ കളിക്കാരുമായാണ് ഇന്ത്യ അയർലൻഡിനെതിരെ ഇറങ്ങുന്നത്.