ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനത്തിലെ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ്. 102 റണ്‍സുമായി രോഹിത് ശര്‍മയും 101 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്ങ്സില്‍ 218 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായിരുന്നു. ഇതോടെ ഇന്ത്യക്ക് 46 റണ്‍സിന്റെ ലീഡായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റ് നേടിയ ആര് അശ്വിനുമാണ് തകര്‍ത്തത്. ജഡേജ ഒരു വിക്കറ്റ് നേടി. 79 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ് സ്കോറര്‍. ആര് അശ്വിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും നൂറാം ടെസ്റ്റ് മത്സരമാണിത്. ബെയര്‍സ്റ്റോക്ക് പക്ഷെ 29 റണ്‍സെടുക്കാനേ സാധിച്ചൂള്ളൂ.
ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ 4-1 ന്റെ വന്‍ വിജയം സ്വന്തമാക്കുകയാണ് ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നില നിര്‍ത്താനും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്ന് മത്സരവും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരമ്പര തോല്‍വി.