ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം.
പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനിടെയാണ് യോഗം വിളിച്ചത്. വോട്ടെണ്ണല്‍ നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി അധികാരം നേടുമെന്നതാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും, സീറ്റു പങ്കുവെയ്ക്കലും അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.