ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഇൻഡ്യ സഖ്യം. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസം കഴിഞ്ഞും, രണ്ടാം ഘട്ടത്തിലെ കണക്കുകൾ 4 ദിവസം കഴിഞ്ഞുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവഹിക്കുന്നതിനുമായി ശബ്ദമുയർത്തേണ്ടത് സഖ്യത്തിന്റെ കടമയാണെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പ്രതിഷേധിക്കണം എന്നും ഖാർഗെ ആവശ്യപ്പെട്ടു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാ