കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2023-24ൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ 9 ശതമാനത്തിന്റെ വർധന. ആകെ വിറ്റ വാഹനങ്ങളുടെ എണ്ണം 38.9 ലക്ഷത്തിൽ നിന്ന് 42.3 ലക്ഷമായി ഉയർന്നു. വാഹന കമ്പനികളിൽ മാരുതി സുസുക്കിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 20 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റ് കമ്പനി റെക്കോർഡിട്ടു. 2,83,067 യൂണിറ്റുകൾ കയറ്റിയയക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 7,77,876 യൂണിറ്റ് വാഹനങ്ങൾ വിറ്റ് ഹ്യുണ്ടായും റെക്കോർഡ് ഇട്ടു. മാർച്ചിൽ 27,180 വാഹനങ്ങൾ വിറ്റ് ടൊയോട്ട മാസവിൽപനയിൽ റെക്കോർഡിട്ടു. മറ്റ് കമ്പനികളായ ടാറ്റ, മഹീന്ദ്ര, ഹോണ്ട എന്നിവയും മാസ വിൽപ്പനയിൽ മുന്നേറിയപ്പോൾ എംജിക്ക് കുറവ് സംഭവിച്ചു.