ആലുവ : അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്കി. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് മൊഴി. അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മുതല്‍ ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല.