തിരുവനന്തപുരം : പൊന്മുടിയില് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഒരാളെ രക്ഷിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പൊന്മുടിയില് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചതിനാല്‍ കടുത്ത മൂടല്‍മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഫോറസ്റ്റ് ഓഫീസിന് സമീപമായത് കൊണ്ട് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.