കൊച്ചി : ലോക കേൾവി ദിനത്തോടനുബന്ധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 4 ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ അമൃത ആശുപത്രിയിലെ ഇ – ബ്ലോക്ക് ഒന്നാം നിലയിൽ വെച്ചാണ് ക്യാമ്പ്.
അമൃത ആശുപത്രിയിലെ ഇ എൻ ടി വിഭാഗവും, സ്പീച്ച് പാത്തോളജി & ഓഡിയോളജി എന്നീ ഡിപ്പാർട്മെന്റുകളും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആശുപത്രിയിൽ നേരിട്ട് എത്തി ക്യാമ്പിൽ കേൾവി പരിശോധന നടത്താവുന്നതാണ്.