


കൊല്ലം : ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്തു നിന്നു പുറത്താക്കി. മുന്‍ അഡിഷനല്‍ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.
അഡീഷനല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ സര്‍ക്കാരാണ് ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. ഇടതുസംഘടനാ പ്രവര്‍ത്തകനായിരുന്ന നന്ദകുമാര്‍ 2023 ല്‍ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മന്‍ ഡിജിപിക്കു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല.
ഇതില്‍ വിമര്‍ശനം വ്യാപകമായതോടെ നന്ദകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും നിസാര വകുപ്പു ചുമത്തി അറസ്റ്റു ചെയ്യാതെ വിട്ടയച്ചു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞാണു ചോദ്യം ചെയ്തത്.