ഇടുക്കി : ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. തെരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമിക്കാനായിരുന്നു തീരുമാനം.
കോടതി തീരുമാനം വരുന്നതു വരെ കലക്ടറെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിടരുത്. കലക്ടറെ മാറ്റിയാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ നിലപാടറിയിക്കണമെന്നാണ് കോടതി നിര്‍ദേശം.