ന്യൂഡല്‍ഹി : ആദ്യ എഫ്ഐആറില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തില്‍ വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതൊരു എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ ബയോ-ഫ്യുവല്‍ അതോറിറ്റിയുടെ സിഇഒയക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
ബയോ-ഡീസല്‍ വില്‍പ്പനയ്ക്ക് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിന് പ്രതി സുരേന്ദ്രസിങ് റാത്തോഡിനെതിരെ 20202 ഏപ്രില്‍ നാലിന് ആദ്യ കേസ് ചുമത്തി. പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ 2002 ഏപ്രില്‍ 14 നും കേസെടുത്തു. എന്നാല്‍ രണ്ടാമത്തെ എഫ്ഐഐആര്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതാണ് സുപ്രീംകോടതി റദ്ദാക്കിയത്.
അഞ്ച് സാഹചര്യങ്ങളിലാണ് രണ്ടാമത്തെ എഫ്ഐആര്‍ ഇടാന്‍ കഴിയുക. എതിര് പരാതിയോ ആദ്യം രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍. ഒരേ സാഹചര്യത്തില്‍ നിന്ന് രൂപപ്പെട്ട കുറ്റകൃത്യമെങ്കില്‍. ആദ്യത്തെ എഫ്ഐആറും അല്ലെങ്കില്‍ കേസിലെ വ്സ്തുതകളും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണിത്തിലോ മറ്റോ തെളിഞ്ഞാല്‍. അന്വേഷണവും കേസുമായി ബന്ധപ്പെട്ട ആളുകളും പുതിയ വസ്തുതയോ സാഹചര്യമോ വെളിച്ചത്തുകൊണ്ടുവന്നാല്‍. കുറ്റകൃത്യം സമാനമായാലും വ്യത്യസ്ത സംഭവങ്ങളെങ്കില്‍. ഇങ്ങനെ അഞ്ച് സാഹചര്യങ്ങളില്‍ രണ്ടാമത് എഫ്ഐആര്‍ ഇടാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.