കണ്ണൂർ: ചക്കരക്കൽ ബാവോട്ട് സ്ഫോടനം. രണ്ട് ഐസ്ക്രീം ബോംബുകളാണു പൊട്ടിയത്. റോഡരികിലാണ് സ്ഫോടനം നടന്നത്.ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റതായും പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിങ് ഏർപ്പെടുത്തിയിരുന്നു.പൊലീസ് പട്രോളിങ്ങിനിടെയാണ് ഇന്നലെ സ്ഫോടനം നടന്നത്. പൊലീസ് വാഹനം കടന്നുപോകുമ്പോൾ ഏകദേശം 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീൽ ഐസ്ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണം പൊട്ടുകയും ചെയ്തു.