ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു.
ആറാം റെക്കോര്‍ഡ് കിരീടവും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യ ടീം : ഉദയ് സഹാറന്‍ (ക്യാപ്റ്റന്‍), ആദര്‍ശ് സിങ്, അര്ഷിന് കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്, പ്രിയാംശു മൊലിയ, സച്ചിന് ധാസ്, അരവെല്ലി അവിനാഷ്, മരുകന് അഭിഷേക്, നമാന്‍ തിവാരി, രാജ് ലിമ്പാനി, സൗമി പാണ്ഡെ.
ഓസ്ട്രേലിയ ടീം : ഹ്യു വീഗന്‍ (ക്യാപ്റ്റന്‍), ഹാരി ഡിക്സന്, സാം കൊന്‍സ്റ്റാസ്, ഹര്‍ജാസ് സിങ്, റ്യാന്‍ ഹിക്സ്, ഒലിവര്‍ പീക്, ചാര്‍ലി ആന്ഡേഴ്സന്, റാഫ് മാക്മില്ലന്‍, ടോം സ്ട്രാകര്, മഹ്ലി ബേഡ്മന്, കല്ലും വിഡ്ലര്.