ഹൈദരാബാദ് : ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം.ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ശ്രീലങ്കയ്ക്കുള്ള മറുപടിയിൽ പാകിസ്താൻ ആദ്യം ഒന്ന് വിരണ്ടെങ്കിലും പിന്നീട് കരകയറുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനുമാണ് കളി തിരിച്ചത്. ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസ് നേടിയപ്പോൾ റിസ്വാൻ റൺസ് നേടി പുറത്താകാതെ നിന്നു. ബാബർ അസം(10) ഇമാമുൽ ഹഖ്(12) എന്നിവരാണ് ആദ്യം പുറത്തായത്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു അബ്ദുള്ളയുടെ ഇന്നിങ്സ്. റിസ്വാൻ മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറിയും കണ്ടെത്തി.