പുനെ : ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു മുന്നേറുന്നതിനിടെ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന് കുല്‍ദീപ് യാദവ്. ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്, ലിറ്റന്‍ ദാസ് സഖ്യം മികച്ച ബാറ്റിങുമായി കളം നിറയുന്നതിനിടെയാണ് കുല്‍ദീപ് കൂട്ടുകെട്ട് പൊളിച്ചത്.
തന്‍സിദ് അര്‍ധ സെഞ്ച്വറി നേടി. അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 41 പന്തില്‍ 50 റണ്‍സെടുത്തു. തൊട്ടു പിന്നാലെ കുല്‍ദീപ് തന്‍സീദിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൻസിദ് 51 റൺസുമായി മടങ്ങി. സഹ ഓപ്പണര്‍ ലിറ്റന്‍ ദാസ് അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സുമായി ബാറ്റിങ് തുടരുന്നു. നജ്മുല്‍ ഹുസൈന് ഷാന്റോ ഒരു റണ്ണെടുത്തു.
ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന് ടീമില്‍ ഇല്ല. നജ്മുല്‍ ഹുസൈന് ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.