മുംബൈ : ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന് നമിച്ചു. ഇരട്ട സെഞ്ച്വറിയടിച്ച് താരം പുറത്തെടുത്ത പ്രകടനം വിസ്മയിപ്പിക്കുന്നത്. 128 പന്തില്‍ പത്ത് സിക്സും 21 ഫോറും സഹിതം മാക്സ്വെല് അടിച്ചെടുത്തത് 201 റണ്‍സ്. 47ാം ഓവര്‍ എറിഞ്ഞ മജീബ് റഹ്മാന് ആ ഓവര്‍ മുഴുമിപ്പിക്കാന്‍ മ്ക്സി അനുവദിച്ചില്ല. 6, 6, 4, 6 നാല് പന്തില്‍ 22 റണ്‍സെടുത്ത് മാക്സ്വെല് തന്റെ കന്നി ഇരട്ട ശതകവും ഓസീസിന്റെ ത്രസിപ്പിക്കുന്ന വിജയവും പൂര്‍ത്തിയാക്കി. ക്രിക്കറ്റിന്റെ സൗന്ദര്യം. വാംഖഡെ കണ്ട വിസ്മയം.
കുറഞ്ഞ സ്കോറിൽ നിൽക്കെ മാക്സ്വെല്ലിനെ കൈവിട്ടതിൽ അഫ്ഗാന് സ്വയം പഴിക്കാം. കൈയിലിരുന്ന ജയമാണ് അവിടെ നിലത്ത് വീണത്.
അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ അട്ടിമറി ഭീഷണി അവിശ്വസനീയ തിരിച്ചു വരവിലൂടെ മറികടന്ന് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിനു വീഴ്ത്തി സെമി ഉറപ്പിക്കാനും ഓസീസിനു ജയത്തിലൂടെ സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 292 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് തുടക്കം മുതല്‍ തകര്‍ന്നു. പിന്നീടാണ് മാക്സ്വെല്- ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സഖ്യത്തിന്റെ ഐതിഹാസിക കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്നു 202 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസ്ട്രേലിയ 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293.
പരിക്കിന്റെ എല്ലാ വേവലാതികളും നില്‍ക്കെ മാക്സി പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്നിങ്സായി. വര്‍ത്തമാന ക്രിക്കറ്റ് സമീപ കാലത്തു കണ്ട ഐതിഹാസിക പോരാട്ടം. ലോകകപ്പിന്റ, ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കില്‍ ഈ പോരാട്ടം ഇനി തങ്ക ലിപികളാല്‍ അടയാളപ്പെടും.
റണ്‍സ് അധികം എടുത്തില്ലെങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പ്രതിരോധിച്ച 68 പന്തുകള്‍ക്ക് പൊന്നും വില. ഇത്രയും പന്തില്‍ കമ്മിന്‍സ് നേടിയത് 12 റണ്‍സ്. ഒരു ഘട്ടത്തില്‍ 91 റണ്‍സിനിടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ അവരെ എട്ടാം വിക്കറ്റില്‍ ഒന്നിച്ച മക്സ്വെല്‍- കമ്മിന്‍സ് സഖ്യം അവിശ്വസനീയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ 28 പന്തുകള്‍ പ്രതിരോധിച്ച ലബുഷെയ്ന് 14 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായി. പിന്നാലെ എത്തിയ മാര്‍ക്കസ് സ്റ്റോയിനിസും വീണു. താരം 6 റണ്‍സില്‍ പുറത്തായി. റാഷിദ് ഖാനാണ് വിക്കറ്റ്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും വീണു. താരം മൂന്ന് റണ്‍സെടുത്തു മടങ്ങി. റാഷിദ് തന്നെ സ്റ്റാര്‍ക്കിനേയും വീഴ്ത്തി. പിന്നീടാണ് മാക്സ്വെല്- കമ്മിന്‍സ് സഖ്യത്തിന്റെ തിരിച്ചടി.
ഡേവിഡ് വാര്‍ണര്‍ (18), ട്രാവിസ് ഹെഡ്ഡ് (0), മിച്ചല്‍ മാര്‍ഷ് (24), ജോഷ് ഇംഗ്ലിസ് (0) എന്നിവര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കൂടാരം കയറി. നവീന്‍ ഉള് ഹഖ്, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
ഡേവിഡ് വാര്‍ണര്‍ (18), ട്രാവിസ് ഹെഡ്ഡ് (0), മിച്ചല്‍ മാര്‍ഷ് (24), ജോഷ് ഇംഗ്ലിസ് (0) എന്നിവര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കൂടാരം കയറി. നവീന്‍ ഉള് ഹഖ്, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസീസിനു ലക്ഷ്യം 292 റണ്‍സ്.
ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അപരാജിത സെഞ്ച്വറിയാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റാഷിദ് ഖാന് കൂറ്റനടികളുമായി സ്കോര്‍ ഈ നിലയിലേക്കും എത്തിച്ചു.
ഒന്നാം ഓവര്‍ മുതല്‍ 50ാം ഓവര്‍ വരെ ക്രീസില്‍ നിന്ന സാദ്രാന്‍ ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറിയും ലോകകപ്പിലെ കന്നി ശതതകവുമാണ് കുറിച്ചത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും മൂന്ന് സിക്സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാന് താരുമായും സാദ്രാന്‍ മാറി.
കളി അവസാനിക്കുമ്പോള്‍ സാദ്രാനൊപ്പം റാഷിദുമുണ്ടായിരുന്നു. താരം പുറത്താതാതെ 18 പന്തില്‍ വാരിയത് 35 റണ്‍സ്. മൂന്ന് സിക്സും രണ്ട് ഫോറും സഹിതമായിരുന്നു മിന്നലടി.
ടോസ് നേടി അഫ്ഗാനിസ്ഥാന് ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. റഹ്തുള്ള ഗുര്‍ബാസാണ് ആദ്യം പുറത്തായത്. താരത്തെ ഹെയ്സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു. 21 റണ്‍സാണ് താരം നേടിയത്. സ്കോര്‍ 100 കടന്നതിനു പിന്നാലെ റഹ്മത് ഷായും മടങ്ങി. താരത്തെ മാക്സ്വെല്ലാണ് മടക്കിയത്. 30 റണ്‍സായിരുന്നു റഹ്മതിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി (26), അസ്മതുല്ല ഒമര്‍സായ് (22), മുഹമ്മദ് നബ് (12) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.