ധരംശാല : ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനിസ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള് ഔട്ടാക്കി.
ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി മാറി. അഫ്ഗാന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ നീതി പുലര്‍ത്തിയില്ല.
47 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അവരുടെ ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 22 റണ്‍സെടുത്തു. അസ്മതുല്ല ഒമര്‍സായും 22 റണ്‍സ് കണ്ടെത്തി. റഹ്മത് ഷാ, ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി എന്നിവര്‍ 18 വീതം റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല.
ബംഗ്ലാദേശിനായി ഷാകിബ്, മെഹിദി ഹസന് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. ടസ്കിന് അഹമദ്, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.