തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാന്‍ മതപ്രചാരകര്‍ ആരും സമീപിച്ചിട്ടില്ലെന്നും ഒരിക്കൽ വ്യക്തിപരമായി തന്നെ ഒരാൾ വന്നു കണ്ടതായും തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. ‘വ്യക്തിപരമായി സമീപിച്ചത് എന്നെ പഠിപ്പിച്ച പ്രൊഫസറാണ്. എനിക്ക് വളരെ വേണ്ടപ്പെട്ട പ്രൊഫസറായിരുന്നു. പ്രദേശവാസിയായ സ്ത്രീ കൂടിയായ അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരാമെന്നല്ലാം പറഞ്ഞു. ഒടുവില്‍ എനിക്ക് പറ്റില്ലെന്ന് തീര്‍ത്തുപറയേണ്ടി വന്നു’- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പറഞ്ഞ രീതിയിലല്ല, അവര്‍ മതപരിവര്‍ത്തനത്തിന് സമീപിച്ചത്. നേരിട്ടല്ലാതെ, പരോക്ഷമായ ഇടപെടലാണ് നടത്തിയത്. ബൈബിള്‍ അയച്ചു തരാമെന്നും വായിക്കണമെന്നുമെല്ലാം പറഞ്ഞാണ് സമീപിച്ചത്. ഒടുവില്‍ എനിക്ക് പറ്റില്ലെന്ന് പറയേണ്ടി വന്നു. എല്ലാവരുടെയും അടുത്തല്ല. എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. തമ്പുരാനെയൊന്നും അവര്‍ സമീപിച്ചിട്ടില്ല. വ്യക്തിപരമായാണ് അവര്‍ കണ്ടത്. എന്നെ പഠിപ്പിച്ച പ്രൊഫസറാണ് എന്നെ സമീപിച്ചത്. എനിക്ക് വളരെ വേണ്ടപ്പെട്ട പ്രൊഫസര്‍. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായ സമയത്താണ് അവര്‍ ശക്തമായ ഒരു നീക്കം നടത്തിയത്.’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ഓര്‍ത്തെടുത്തു. ‘ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്. ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍ എന്ന പേരില്‍. എന്റെ മൂന്നാമത്തെ പുസ്തകമാണ്. ആ പുസ്തകം വായിച്ച ശേഷമായിരുന്നു അവരുടെ നീക്കം.എനിക്ക് വലിയ ആദരവ് തോന്നിയ ആളായിരുന്നു. എന്നോട് വലിയ സ്നേഹമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഒടുവില്‍ ശക്തമായി പ്രതികരിക്കേണ്ടി വന്നു. ഈ സംഭവമല്ലാതെ മറ്റാരും ഇതിന് ശ്രമിച്ചിട്ടില്ല. ബ്രിട്ടീഷ് ഭരണകാലമായത് കൊണ്ടാവാം മതപ്രചാരകര്‍ ശ്രമിച്ചത്. അതിന്റെ മറ്റ് നിരവധി ഉദാഹരണങ്ങള്‍ ചുറ്റിലും ഉണ്ട്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ വഴിയില്ല. അന്ന് എന്തുനടന്നു എന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താനുള്ള സാധ്യത കുറവാണ്’- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ വാക്കുകള്‍.