തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയരോഗവും ആക്സിഡന്റ് ക്ലെയിം ഒപ്പിട്ടു നൽകാത്തതിലുമുള്ള വൈരാഗ്യത്തിലാണ് പ്രതി ആസൂത്രിത ആക്രമണം നടത്തിയത്. തിരുവനന്തപുരം പാലോട് വെച്ചാണ് സംഭവം.
പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി രാധാകൃഷ്ണനും ഉഷയും അകന്നു കഴിയുകയായിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഹോം നേഴ്സായിരുന്നു ഉഷ. ഉഷ ജോലിക്കു പോകുന്നത് സംശയത്തോടെ പ്രതി കണ്ടത്. തുടർന്നാണ് ഇരുവരും അകന്നു കഴിയാൻ തീരുമാനിച്ചത്. കൂടാതെ ആക്സിഡൻറ് ക്ലെയിമുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യ ഒപ്പിട്ട് നൽകാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ടായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി രാധാകൃഷ്ണനും ഉഷയും അകന്നു കഴിയുകയായിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഹോം നേഴ്സായിരുന്നു ഉഷ. ഉഷ ജോലിക്കു പോകുന്നത് സംശയത്തോടെ പ്രതി കണ്ടത്. തുടർന്നാണ് ഇരുവരും അകന്നു കഴിയാൻ തീരുമാനിച്ചത്. കൂടാതെ ആക്സിഡൻറ് ക്ലെയിമുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യ ഒപ്പിട്ട് നൽകാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ടായിരുന്നു.