കോഴിക്കോട്: ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികൾക്ക് ക്രൂരമർദനം. മാനാഞ്ചിറയിൽ ബേപ്പൂർ സ്വദേശികളായ ഭർത്താവിനും ഭാര്യയ്ക്കുമാണ് മർദനമേറ്റത്. ശനിയാഴ്ച വൈകീട്ട് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിനും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനും കസബ പോലീസ് കേസെടുത്തു.