കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നു വൻ ഗതാഗതക്കുരുക്ക്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോൾ മുതൽ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേൽ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്.
അമിത ഭാരവുമായി വന്ന മൾട്ടി ആക്സിൽ ലോറിയാണ് കുടുങ്ങിയത്. ലോറി കുടുങ്ങിയ ഘട്ടത്തിൽ ചെറു വാഹനങ്ങൾ ഒറ്റ വരിയിലൂടെ കടത്തി വിട്ടു. എന്നാൽ മൈസൂരിൽ നിന്നുള്ള ബസും കുടുങ്ങിയതോടെ ഗതാഗതം പൂർണമായി നിലച്ചു. ചുരത്തിന്റെ രണ്ട് ഭാഗത്തും വാഹനങ്ങൾ കുടുങ്ങി.
അവധി ദിനമായതിനാലും രണ്ട് ദിവസങ്ങൾ അവധി നീളുന്നതിനാലും വൻ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വൈകീട്ടോടെ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയപ്പോൾ കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് ജനം ചുരത്തിൽപ്പെട്ടത്. കുടിവെള്ളം പോലും കിട്ടാതെ പലരും വലഞ്ഞു.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more