ത്യശ്ശൂർ : ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ 150 കോടി തട്ടിയെന്ന് പരാതി. ഇരിങ്ങാലക്കുട സ്വദേശി ബിബിൻ കെ.ബാബുവും രണ്ട് സഹോദരങ്ങൾക്കുമെതിരെയാണ് പരാതി. 32 നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ബില്യൺ ബീസ് എന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് സഹോദരങ്ങൾ തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കേസിൽ ഇരിങ്ങാലക്കുട സ്വദേശി ബിബിൻ കെ. ബാബുവും രണ്ട് സഹോദരങ്ങൾക്കുമെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. പ്രതികൾ ദുബായിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. 32 നിക്ഷേപകരുടെ പരാതിയിൽ ആകെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.