സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ്ക്ക് ഫൈനലിൽ നിരാശ. ചൈനയുടെ വെങ് ഹോങ് യാങിനോട് പരാജയപ്പെട്ട മലയാളി താരം കിരീടം കൈവിട്ടു. ശക്തമായ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു പ്രണോയ് അടിയറവ് പറഞ്ഞത്. സ്കോർ: 9-21, 23-21, 20-22.
ആദ്യ ഗെയിമിൽ ചൈനീസ് താരം പ്രണോയിയെ അനായാസം മറികടന്നു. എന്നാൽ രണ്ടാം ഗെയിമിൽ പ്രണോയി ശക്തമായി തിരിച്ചടിച്ച് മൂന്നാം ഗെയിമിലേക്ക് കളി നീട്ടി. നിർണായകമായ അവസാന ഗെയിമിൽ ശക്തമായ പോരാട്ടമാണ് നടന്നത്. സ്കോർ 20-20 എന്ന നിലയിൽ വെങ് ഹോങ് യാങ് തുടർച്ചയായി രണ്ട് പോയിന്റുകൾ നേടിയതോടെ കിരീടം ചൈനയുടെ ഷെൽഫിലായി.