സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ കടന്നു. സെമിയിൽ മറ്റൊരു ഇന്ത്യൻ താരമായ പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പ്രണോയ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21-18, 21-12.
ആദ്യ ഗെയിമിൽ മികച്ച പോരാട്ടവീര്യം കാഴ്ചവച്ച രജാവത്ത് രണ്ടാം ഗെയിമിൽ പ്രണോയിയുടെ പരിചയസമ്പത്തിന് മുന്നിൽ നിറംമങ്ങി. ഫൈനലിൽ ചൈനീസ് താരമാണ് പ്രണോയിയുടെ എതിരാളി. നേരത്തെ ലോക രണ്ടാം നന്പർ താരമായ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണു പ്രണോയ് സെമി ബർത്ത് നേടിയത്.