കൊച്ചി : എറണാകുളം അങ്കമാലി പാറക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. ഭര്‍ത്താവ് ബാലന് (65) ഒളിവിലാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
വീടിനുള്ളിലെ സെറ്റിയിലാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബാലന് ഒളിവില്‍ പോയി.
ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് സൂചിപ്പിച്ചു.