പത്തനംതിട്ട: ഇരുമ്പ് ഏണി മരത്തിൽ ചാരി കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിലാണ് സംഭവം. സൂധാമണി (55) ആണ് മരിച്ചത്. ഭർത്താവ് രാജേന്ദ്രനുമൊത്ത് കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ ഒരറ്റം വൈദ്യുതി ലൈനിൽ തട്ടി ഷോക്ക് ഏൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സുധാമണി മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.