ആലപ്പുഴ: വേമ്പനാട് കായലിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങി. യാത്രക്കാരെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ആലപ്പുഴ സ്വദേശി അനസിന്റെ ഉടമസ്ഥതയിലുള്ള ‘റിലാക്സ് കേരള’ എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്. ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് യാത്രക്കാരെ ഉടൻ അടുത്ത ബോട്ടിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.