പാലക്കാട്: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എസ് ബിബിൻ, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ സച്ചിൻ, മിഥുൻ, ഗൗതം, മലപ്പുറം സ്വദേശികളായ സൂരജ്, ഹർഷിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കൽ, വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പ്രതികൾ അതിക്രമിച്ചു കയറി, വിദ്യാർത്ഥികളെ മർദിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു.തുടർന്ന് കോടതിയിൽ കീഴടങ്ങിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.