കൊച്ചി : ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്കി നടി ഹണി റോസ്. തനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങള്‍ക്കിതെരയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നടി പരാതി നല്‍കിയത്.
താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെ പരാതികള്‍ പിന്നാലെ നല്‍കുമെന്ന് ഹണി റോസ് പറഞ്ഞു. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹൂങ്കില്‍ വിശ്വസിക്കുമ്പോള്‍ താന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തയില്‍ വിശ്വസിക്കുന്നുവെന്ന് നടി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും അധിക്ഷേപം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവന്‍. താന്‍ പരാതി പറയുമ്പോള്‍ എന്തിന് തന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ് ചോദിച്ചു.