ന്യൂയോർക്ക്: ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് (90) അന്തരിച്ചു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരും അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ഒഹിയോയിൽ ജനിച്ച വിൽബർട്ട് ഫ്രാൻസിസികോ കോബ്സ് എന്ന ബിൽ കോബ്സ് നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം ആരഭിച്ചത്.
1974ൽ ദ ടേക്കിങ് ഓഫ് പെൽഹാം വൺ ടു ത്രീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ദി ഹഡ്സക്കർ പ്രോക്സി (1994), ദി ബോഡിഗാർഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 200 ലധികം സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും വേഷമിട്ടിട്ടുണ്ട്. 2020 ൽ റിലീസ് ചെയ്ത ബ്ലോക്ക് പാർട്ടിയാണ് അവസാനം വേഷമിട്ട ചിത്രം. ദ കോട്ടൺ ക്ലബ്, ദ കളർ ഓഫ് മണി, ബ്രദർ ഫ്രം അനദർ പ്ലാനറ്റ്, ദ ഹിറ്റർ, സിൽക്ക് വുഡ്, ഗോസ്റ്റ്സ് ഓഫ് മിസിസിപ്പി, ദാറ്റ് തിങ് യൂ ഡൂ, ദ ഗ്രേറ്റ് ആൻഡ് പവർഫുൾ എന്നിവ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങളാണ്.