തിരുവനന്തപുരം: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുത്ത് ഹിന്ദു ഐക്യവേദി നേതാവും. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാറാണ് തിരുവനന്തപുരം കാട്ടാക്കടയിൽ പ്രഭാതയോഗത്തിൽ പങ്കെടുത്തത്. തൈയ്ക്കാട് അയ്യാ ഗുരുസ്വാമി ധർമ്മപരിഷത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് കൃഷ്ണകുമാർ. നവകേരള സദസ്സ് ഇന്ന് അരുവിക്കര,കാട്ടാക്കട,നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളില്‍ നടക്കും. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലായിരുന്നു നവകേരള സദസ്സ് നടന്നത്. ശനിയാഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുക.