കണ്ണൂർ: കണ്ണൂരിലെ ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചു. ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴുപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപമുള്ള നാലു വീടുകളില്‍ വെള്ളം കയറി. വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. കൃഷിയിടങ്ങളിലും വെള്ളം കയറി.