കൊച്ചി : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂർ പി എം എല്‍ എ കോടതിയാണ് കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയത്. മുൻകൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയും ഒളിവിൽ തുടരുകയാണ്.
മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോള്‍ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, മണി ചെയിന്‍ എന്നിവയ്ക്കു പുറമെ ഹൈറിച്ച് ഉടമകള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്ത മുഴുവന്‍ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ് ഇ ഡി.
അതേസമയം കമ്പനിയുടെ മറവിൽ പ്രതാപനും ഭാര്യയും തട്ടിയെടുത്ത് 1157 കോടി രൂപയെന്ന് കണക്കുകൾ ഇ ഡി പുറത്തുവിട്ടു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്.