കൊച്ചി: തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പൂരത്തിൽ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കെയാണ് കോടതി ഇടപെടൽ.തൃശൂർ പൂരത്തിലെ ആചാരങ്ങൾ പൊ ലീസിന്റെ ഇടപെടൽ മൂലം മുടങ്ങിയെന്ന ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മേയ് 22ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.പൂരത്തിലെ പൊ ലീസ് ഇടപെടലിൽ തൃശൂർ പൊ ലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.പൂരവുമായി ബന്ധപ്പെട്ട് പൊ ലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊ ലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.