തൊടുപുഴ : മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.
മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും കാട്ടാനകൂട്ടവുമെല്ലാം യഥേഷ്ടം ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.
എസ്റ്റേറ്റില്‍ അടിക്കടി കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടാകുന്നത് ആളുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടുപോത്ത് എത്തുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപമാണ് കാട്ടാനകൂട്ടം റോഡിലിറങ്ങിയത്. അഞ്ചോളം ആനകളായിരുന്നു കൂട്ടത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കാട്ടാന ശല്യം കുറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഈ പ്രദേശത്തേക്ക് കാട്ടാന കൂട്ടം വീണ്ടും എത്തിയിട്ടുള്ളത്.