ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത് ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 60 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ്സ് ഇന്ന് രാവിലെ 12 മണിക്കൂർ വൈകി സർവീസ് ആരംഭിക്കും. മൂടൽ മഞ്ഞ് വിമാന സെർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, തുടർച്ചയായ ശൈത്യം ഡൽഹിയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്കൂളുകളുടെയും മറ്റും പ്രവർത്തനം നിലയ്ക്കുന്ന രീതിയിലേക്ക് ശൈത്യം എത്തി.