പാലക്കാട് : ഷൊര്‍ണൂര്‍ മുണ്ടായ മേഖലയില്‍ ചുഴലിക്കാറ്റ്. ഇടിമിന്നലോടു കൂടിയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാറ്റുവീശിയത്.
കാറ്റില്‍ അന്‍പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വന്മരങ്ങളുടെ ചില്ലകള്‍ ഉള്‍പ്പെടെ ഒടിഞ്ഞു വീണത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി. നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.