തിരുവനന്തപുരം: കാലവർഷത്തിന്റെയും തെക്കൻ അറബിക്കടൽ,തമിഴ്നാട് തീരം എന്നിവിടങ്ങളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെയും സ്വാധീനത്തിൽ മദ്ധ്യ വടക്കൻ ജില്ലകളിൽ മൂന്നു ദിവസം കൂടി ശക്തമായ മഴ ലഭിക്കും. വലിയതോതിൽ ഇടിമിന്നലുമുണ്ടാകും. മലയോര തീരദേശ മേഖലകളിലാണ് മഴ ശക്തമാവുക. ഇടവിട്ടാണ് മഴ. അത് ശക്തമായിരിക്കും.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ മഴ ലഭിക്കും. തെക്കൻ തീരദേശത്ത് മഴ കുറവായിരിക്കും.ഇന്നലെ തൃശൂർ,കോഴിക്കോട്,ഇടുക്കി,വയനാട് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തൃശൂരിലാണ് കൂടുതൽ മഴ ലഭിച്ചത്.
ഇന്നലത്തെ മഴ മില്ലീ മീറ്ററിൽ
ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ 69
വൈക്കത്ത് ഒരു മണിക്കൂറിൽ 47
വയനാട് അമ്പലവയലിൽ ഒരു മണിക്കൂർ 53
കോഴിക്കോട് ഉറുമി ഒരു മണിക്കൂറിൽ 46
ഇന്ന് അലർട്ട്
ഓറഞ്ച്(അതിശക്ത മഴ)-ഇടുക്കി, കോഴിക്കോട്, വയനാട്
യെല്ലോ (ശക്തമായ മഴ) – എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്