തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ തൊഴിലുറപ്പ് ജോലികള്‍, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്. നവംബര്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.