പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിലാണ് രാത്രി യാത്രയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം മലയോര മേഖലകളിൽ യാത്ര ചെയ്യാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലും നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നിൽക്കണ്ട് എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കിയെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു. റാന്നി, കോന്നി മേഖലകളിൽ ആവശ്യമുണ്ടെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലും നാളെയും മറ്റെന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുകയാണ്. തെക്കൻ ഛത്തീസ്ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഓറഞ്ച് അലർട്ട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി
മഞ്ഞ അലർട്ട്
18-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്
19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്