മലപ്പുറം : മലപ്പുറം ജില്ലയില്‍ കനത്ത മഴ. മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിന് സമീപം താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ മാറ്റിയത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.