കണ്ണൂര്‍ : കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ കണ്ണൂര്‍ (kannur)നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂര്‍ യൂണിവേഴ്സിറ്റി ആസ്ഥാനമായ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
റവന്യൂ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ അഗ്നി രക്ഷാസേനയെത്തി ഇന്നലെ 9.30 ഓടെയാണ് ഇവരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
ജില്ലിയില്‍ ചൊവ്വ ഭാഗത്തും നിരവധി വീടുകള്‍ വെള്ളത്തിലായിരിക്കുകയാണ്. എടക്കാട് ഹുസ്സന്‍ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കില്‍ ഒലിച്ചെത്തിയ പോത്തിനെ രക്ഷപ്പെടുത്തി നാട്ടുകാര്‍ കരയിലെത്തിച്ചു.