ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.